അൽ അസ്ഹർ ലോ കോളേജിൽ അധ്യയനാരംഭം
തൊടുപുഴ : അൽ അസ്ഹർ ലോ കോളേജ് 2024 വർഷത്തെ പുതിയ അധ്യയനാരംഭചടങ്ങ് ക്യാമ്പസിൽ വച്ച് നടന്നു അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ.എം മൂസ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ക് ആൻഡ് സെഷൻ ജഡ്ജ് ശ്രീ സണ്ണി തോമസ് ഉത്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ അൽ അസ്ഹർ ലോ കോളേജ് പ്രിൻസിപ്പൽ ഡോ ലവ്ലി പൗലോസ്,അൽ അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ:മിജാസ് കെ.എം . അസി പ്രൊഫ:ഡോ ജയ്സി ജോർജ്. ലോ വിഭാഗം മേധാവി മിസ് ബിനിത ബേബി എന്നിവർ സംസാരിച്ചു.അസി പ്രോഫ് ശ്രീ സണ്ണി തോമസ് സത്യവാചകവും ചൊല്ലിക്കൊടുത്തു