അൽ അസ്ഹർ കോളേജിന്റെ പതിനൊന്നാമത് ബിരുദധാന ചടങ്ങ് സെപ്റ്റംബർ 23ന്
തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ദന്താരോഗ്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന അൽ അസ്ഹർ കോളേജിന്റെ പതിനൊന്നാമത് ബിരുദധാന ചടങ്ങ് സെപ്റ്റംബർ 23ന് വൈകീട്ട് 4 മണിക്ക് കോളേജ് ക്യാമ്പസിൽ വച്ച്‘മെറക്കി2023 ” നടത്തപ്പെടും . കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇടുക്കി ജില്ലാ സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ മുഖ്യ അതിഥി ആയിരിക്കും.പ്രസ്തുത പരിപാടിയിൽ വച്ചു നൂറോളം ദന്തഡോക്ടർമാരെ അൽ അസ്ഹർ രാജ്യത്തിന് സംഭാവന ചെയ്യും.ബിരുദധാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും കേരളത്തിലെ പ്രഗൽഭരായ ബാന്റിന്റെ സംഗീത നിശയും അരങ്ങേറും.

