അൽ അസ്ഹർ മെഡിക്കൽ കോളജ് മികവിൻ്റെ കേന്ദ്രം : കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ്
തൊടുപുഴ അൽ അസർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ചികിത്സാമികവിനെ കുറിച്ച് വിവരിക്കുകയാണ് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് സക്കീർ
തൊടുപുഴ : തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രി* മികവിൻ്റെ കേന്ദ്രമാണ്. ഈ സ്ഥാപനത്തിലെ അത്യാധുനിക സംവിധാനങ്ങളെപ്പറ്റിയുള്ള അജ്ഞത മൂലം രോഗികൾ വേണ്ട നിലയിൽ ഈ സൗകര്യങ്ങൾ ഉപയോപ്പെടുത്തുന്നില്ല. കഴിഞ്ഞ അഞ്ചാം തിയതി പുലർച്ചെ ഇടപ്പാളിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ എൻ്റെ സഹോദരി ഭർത്താവ് അബ്ദുൽ മജീദ്, മാതാക്കൽ അവർകളെ അവിടെ നിന്നും ആബുലൻസിൽ അൽഅസ്ഹറിൽ എത്തിച്ചു. ഇടുപ്പെല്ലിനേറ്റ പൊട്ടൽ മൂലം ചലിക്കാൻ കഴിയാത്ത അവസ്ഥയിൽ സൂക്ഷ്മതയോടെ ഈരാറ്റുപേട്ട ഹരിതം ആമ്പുലൻസിൽ റഹീം വെട്ടിക്കലാണ് തൊടുപുഴയിലേക്കുള്ള യാത്ര സുഗമമാക്കിയത്.പല ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാലും 82 വയസ്സ് പ്രായത്തിൻ്റെ അനാരോഗ്യകരമായ സാഹചര്യങ്ങൾ മൂലവും അതീവ ദുഃസ്സഹമായ സർജറിയെന്ന് ഡോക്ടറൻ മാർ നിഗമനത്തിലെത്തിയെങ്കിലും അസ്ഥിരോഗ വിഭാഗം തലവൻ ഡോ.തോമസിൻ്റെ നേതൃത്വത്തിൽ വിജയകരമായി ഓപ്പറേഷൻ നടത്തുകയും ഇന്നലെ രോഗി ,വാക്കറിൻ്റെ സഹായത്തോടെ നടക്കുകയും ചെയ്തു. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമായി അതിവേഗം സുഖം പ്രാപിച്ചു വരുന്ന സന്തോഷകരമായ അവസ്ഥയിൽ ആണ് ഇപ്പോഴുള്ളത്.
ചെയർമാൻ കെ.എം.മൂസാ ഹാജിയുടെ നേതൃത്വത്തിൽ സുസജ്ജമായ നിലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മുഴുവൻ വിഭാഗങ്ങളിലും അതി വിദഗ്ധരായ ഭിഷഗ്വരൻമാർ സേവനംചെയ്യുന്നു.
സർവ്വശക്തൻ്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
മുഹമ്മദ് സക്കീർ
കേരളാ മുസ്ലിം ജമാഅത്ത്
ഫെഡറേഷൻ
വർക്കിംഗ് പ്രസിഡൻ്റ്.