അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഗൈനക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു
തൊടുപുഴ: അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് & സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഗൈനക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹാജി കെ.എം മൂസ ഉദ്ഘാടനം ചെയ്തു.മാനേജിങ് ഡയറക്ടർ Adv കെ.എം. മിജാസ്,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ പി ഷിയാസ്, ഓങ്കോളജി വിഭാഗം മേധാവി ഡോ. മിഷല്‍ അലെൻ ആന്റണി,സി ഇ ഒ പ്രദീപ്കുമാർ,സി.ഒ.ഒ.സുധീർ എ. പി ബാസുരി, വിവിധ ഡിപ്പാർട്മെന്റ് HODകൾ പങ്കെടുത്തു. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ദീര്‍ഘ കാലത്തെ പരിചയമുള്ള ഡോ. മിഷല്‍ ഈ രംഗത്ത് നിരവധി ഗവേഷണ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടയാർ, ചെന്നൈ,കൊച്ചി അമൃത, ഇ. എം. സി കൊച്ചി എന്നിവിടങ്ങളിൽ സേവനമനുഷ്ടഠിച്ച ഡോ. മിഷലിന്റെ സേവനം ഇനി മുതല്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജിലും ലഭ്യമാകും. സ്തനാര്‍ബുധം, ഗര്‍ഭാശയ ക്യാന്‍സര്‍ തുടങ്ങിയവയുടെ രോഗ നിര്‍ണ്ണയവും മികച്ച ചികിത്സയും ഇനി അൽ അസറിൽ ലഭ്യമാകും . ക്യാന്‍സര്‍ ബോധവല്‍കരണ പരിപാടികള്‍ക്കും വിവിധ ക്യാൻസർ ചികിത്സാ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടന്ന് സി ഒ ഒ സുധീർ എ പി ബാസുരി ഉത്ഘടനത്തോട് അനുബന്ധിച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. Dr മിഷൽ അലെൻ ആന്റണി,C O O സുധീർ എ പി ബാസുരി,അജു പി ജി (Sr മാനേജർ ഓപ്പറേഷൻസ്) എന്നിവർ പ്രസംഗിച്ചു

