പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷമാറ്റം : അതൃപ്തി ശക്തം
ന്യൂഡൽഹി :പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെ അഴിച്ചുപണിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി. സംഘടനയുടെ സ്ഥാപക അധ്യക്ഷൻ കൂടിയായ ശശി തരൂരുമായി ആലോചിക്കാതെയാണ് അദ്ദേഹത്തെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഡേറ്റ വിഭാഗം മേധാവി കൂടിയായ പ്രവീൺ ചക്രവർത്തിയെ പ്രൊഫഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. നടപടിയിൽ അതൃപ്തി ശക്തമാകുന്നതിനിടെ സംഘടനയുടെ വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ആനന്ദ് ശ്രീനിവാസൻ രാജിവച്ചു. വിവാദത്തെ കുറിച്ച് പരസ്യ പ്രതികരണത്തിന് തയാറായില്ലെങ്കിലും സംഘടനയുടെ രൂപീകരണത്തിൽ ഉൾപ്പെടെ നിർണായക പങ്ക് വഹിച്ച രാഹുൽ ഗാന്ധിക്ക് നന്ദി രേഖപ്പെടുത്തി ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി.