KeralaLOCALOthers

ഭരണങ്ങാനത്ത് ഹിന്ദിയിൽ ദേശീയ സെമിനാർ

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന സെൻറ് അൽഫോന്സാ സ്പിരിച്വാലിറ്റി സെൻറെറിൽ വിശുദ്ധയുടെ നാമകരണത്തിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 12 ശനിയാഴ്ച പ്രേമോത്സർഗ് എന്ന പേരിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഹിന്ദി ഭാഷയിൽ നടത്തപ്പെടുന്ന സെമിനാർ ശനി രാവിലെ 9.30 ന് ആരംഭിച്ച് 4.30 ന് അവസാനിക്കും. കേരളത്തിലും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മിഷനറീസ് ഓഫ് സെൻറ് തോമസ് കോൺഗ്രിഗേഷൻറെ ഡയറക്ടർ ജനറാൾ വെരി റവ. ഡോ. വിൻസെൻറ് കദളിക്കാട്ടിൽപുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്യും. തീർത്ഥാടനകേന്ദ്രം റെക്ടർ വെരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ ഉദ്ഘാടനസമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. എഫ്.സി.സി. ഭരണങ്ങാനം പ്രൊവിൻഷ്യാൽ റവ. സി. ജെസ്സി മരിയ, എം.എസ്.റ്റി. വൈസ് ഡയറക്ടർ ജനറൽ റവ. ഡോ. ജോസഫ് തെക്കേക്കരോട്ട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും.

പ്രൊഫ. ഡോ. പി.ജെ. ഹെർമൻ വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവും മിഷനും സംബന്ധിച്ച് സംസാരിക്കും. റവ. ഡോ. ജോർജ് കാരാംവേലി വി. അൽഫോൻസാമ്മയുടെ ആത്മീയദർശനത്തെക്കുറിച്ചും ഡോ. സി. കൊച്ചുറാണി ജോസഫ് എസ്.എ.ബി.എസ് അൽഫോൻസിയൻ ഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രബന്ധം അവതരിപ്പിക്കും. റവ. ഫാ. ബിജു താന്നിനില്ക്കുംതടത്തിൽ വി. അൽഫോൻസാമ്മയും വിശുദ്ധ കുർബാനയും, ഡോ. ജെസ്റ്റി ഇമ്മാനുവൽ കുടുംബജീവിതത്തെക്കുറിച്ചുള്ള അൽഫോൻസിയൻ ദർശനം, ഡോ. ശോഭിത സെബാസ്റ്റ്യൻ വി. അൽഫോൻസാ കുട്ടികളുടെ ആത്മീയ സുഹൃത്ത്, എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.

ഡോ. നീരദ മരിയ കുര്യൻ, റവ. ഫാ. ബാബു കക്കാനിയിൽ എസ്.വി.ഡി., ഡോ. ബ്രിജിത്ത് പോൾ, ഡോ. കെ.എം. മാത്യൂ എന്നിവർ വിവിധ സെഷനുകൾക്ക് മോഡറേറ്റർമാരായിരിക്കും. വൈകുന്നേരം നാലുമണിക്കുള്ള സമാപന സമ്മേളനത്തിൽ റവ. ഫാ. സന്തോഷ് ഓലപ്പുരയ്ക്കൽ എം.എസ്.റ്റി. അദ്ധ്യക്ഷത വഹിക്കും. പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മലേപ്പറന്പിൽ പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8301065244 എന്ന നന്പറിൽ വിളിച്ച് ബുക്ക് ചെയ്യുക. സെമിനാറിന്റെ തത്സമയ സംപ്രേഷണം സെന്റ് അൽഫോൻസാ ഷറൈൻ യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *