Breaking

നോക്കുകുത്തിയാകുന്ന ആലുവ കെഎസ്ആർടിസി സ്റ്റാൻഡ്

ആലുവ : വികസനം എന്നത് പലപ്പോഴും വാഗ്ദാനങ്ങളായി മാത്രം മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആലുവ കെഎസ്ആർടിസി സ്റ്റാൻഡ്.

വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ച കെഎസ്ആർടിസി സ്റ്റാൻഡിൽ നിലവിലെ അവസ്ഥ വളരെയേറെ പരിതാപകരമാണ് ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ഇവിടെ വന്ന് പോകുന്നത്. ആധുനിക രീതിയിൽ നവീകരിച്ച് നിർമ്മാണം പുരോഗമിക്കുന്നു എന്ന ഉത്തരം മാത്രം അവശേഷിക്കുകയാണ്.. വികസനത്തെ കുറിച്ചുള്ള ചോദ്യത്തിന് പരസ്പരം പഴിചാരുന്നതല്ലാതെ വ്യക്തമായ ഉത്തരം ആർക്കുമില്ല. കോടികണക്കിന് രൂപ മുടക്കിയ വെയ്റ്റിംഗ് ഷെഡും മറ്റു സൗകര്യങ്ങളും നിർമ്മാണം പൂർത്തിയായിട്ടും എന്തേ ജനത്തിന് തുറന്നു കൊടുക്കുന്നില്ല എന്ന ചോദ്യമാണ് ഏറെ പ്രസക്തം.ഇതിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയം കാണാനാണ് ശ്രമമെന്നു യാത്രക്കാർ ആരോപിക്കുന്നു.മഴക്കാലമായതോടെ യാത്രക്കാർ വളരെ ദുരിതത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *