LOCALOthers

ജനസേവയ്ക്ക് വീണ്ടും അഭിമാന മുഹൂർത്തം:

ഫുട്ബോൾ താരം ബിബിൻ അജയൻ വിവാഹിതനായി.സന്തോഷ് ട്രോഫി താരം ബിബിൻ അജയന് ജീവിത സഖിയായി രോഹിത.

വൈക്കം : ആലുവ ജനസേവയുടെ അഭിമാനമായ ഫുട്ബോൾ താരം ബിബിൻ അജയൻ വിവാഹിതനായി. വൈക്കം കുലശേഖരമംഗലം
നാറാണത്ത്തിട്ട, തമ്പി – ശ്രീലത ദമ്പതികളുടെ മകൾ രോഹിതയാണ് ബി ബിന് ജീവിത സഖിയായത്. വൈക്കം കാട്ടിക്കുന്ന് നാസ് കൺവൻഷൻ സെൻ്ററിൽ വച് ഞായറാഴ്ചയാണ് താലികെട്ട് നടന്നത്. ജനസേവ ചെയർമാൻ ജോസ് മാവേലി ചടങ്ങുകൾക്ക് നേതൃത്വം നല്കി. ജനസേവ പ്രസിഡൻ്റ് അഡ്വ. ചാർളി പോൾ അടക്കം നിരവധി പ്രമുഖർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തി. രോഹിത ആസ്റ്റർ മെഡിസിറ്റിയിലെ നഴ്സാണ്.
ജനസേവ ശിശുഭവൻ ബിബിന് സമ്മാനമായി നല്കിയ സ്ഥലത്ത് ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ഇരുവരും അവിടേയ്ക്ക് താമാസം മാറും.
2022 ലെ സന്തോഷ് ട്രോഫി മത്സരത്തിൽ ബിബിൻ കേരളത്തിന് വേണ്ടി പൊരുതി ജയിച്ച് കേരളത്തിനും ജന സേവയ്ക്കും അഭിമാനമായി മാറിയിരുന്നു. 2008 ല്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാദമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിന്‍ ഫുട്‌ബോള്‍ കളി പഠിച്ചതും വളര്‍ന്നു വന്നതും. സ്‌കൂള്‍തലം തുടങ്ങി ഫുട്‌ബോളിനെ സ്‌നേഹിച്ച ബിബിന്‍ ഒന്നിലധികം തവണ ജില്ലാ സബ്ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും, സംസ്ഥാന ജൂണിയര്‍ ഫുട്‌ബോള്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. ബിബിൻ നിലവിൽ ഗോകുലം ഫുട്ബോൾ ടീമിനു വേണ്ടി മത്സരത്തിനിറങ്ങുന്നുണ്ട്. 2006 ല്‍ എട്ടു വയസുള്ളപ്പോഴാണ് ബിബിന്റെ സംരക്ഷണം ജനസേവ ഏറ്റെടുത്തത്. ജനസേവയുടെ തണലില്‍ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിലും, ആലുവ യൂ.സി. കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സാമൂഹ്യപ്രവര്‍ത്തകനും കായികപ്രേമിയുമായ ജോസ് മാവേലി തെരുവില്‍ അലയുന്ന കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി 1996 ലാണ് ജനസേവ ശിശുഭവനും അവരുടെ കായിക പ്രതിഭ വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പിന്നീട് ജനസേവ സ്‌പോട്‌സ് അക്കാദമിയും ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *