അങ്കമാലിയിൽ നിന്നൊരു നർത്തകി
അങ്കമാലി : നൃത്തം ഒരു കലയാണ്. നർത്തകി ഒരു കലാകാരിയും. നാട്യ ഭാവ താള ലയങ്ങൾ സമ്മേളിക്കുമ്പോഴാണ് ഒരു നർത്തകി ജന്മമെടുക്കുന്നത്. സൗമ്യ റിന്റോ എന്ന അങ്കമാലിക്കാരി ഈ രംഗത്ത് ഇപ്പോൾ സുപരിചിതയാവുകയാണ്. കൊറിയോഗ്രാഫിയിലും സൗമ്യ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. അങ്കമാലിയിലെയും പരിസരങ്ങളിലെയും വിദ്യാലയങ്ങളിൽ അധ്യാപികയായും തുടരുകയാണ് സൗമ്യ. *എന്റെ മകൾ* എന്ന ഷോർട് ഫിലിം വഴി അഭിനയരംഗത്തും തന്റെ കഴിവ് തെളിയിച്ചു. ഇന്റർനാഷണൽ ഷോർട് മൂവി ഫെസ്റ്റിവലിൽ വരെ എന്റെ മകൾ പ്രദർശിപ്പിച്ചു.. നൂറിലധികം ശിഷ്യ സമ്പത്തും ഇപ്പോൾ സൗമ്യക്ക് കൈമുതലായുണ്ട്.ഫാ :ബിനോജ് മുളവരിക്കൽ എഴുതിയ *_ക്രൂശിതനെ ഉദ്ധിതനെ*. _…….* എന്ന ഗാനത്തിനാണ് ഇപ്പോൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ഇതിലൂടെ നൂറുകണക്കിന് ആരാധകരെ സൗമ്യ സൃഷ്ടിച്ചുകഴിഞ്ഞു.കലാമത്സരങ്ങളിൽ വിധികർത്താവായും സൗമ്യ റിന്റോ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ഡി പോൾഇംഗ്ലീഷ് മീഡിയം സ്കൂളിൽ 8 വർഷം നൃത്ത അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്നു..മണ്മറഞ്ഞു പോയ കലാമണ്ഡലം ഗോപിനാഥും,ചേർത്തല ചന്ദ്രിക, ചേർത്തല മുരളീയുമാണ് ഗുരുക്കന്മാർ.ഫോൾക് ഡാൻസ് ആണ് കൂടുതൽ ഇഷ്ടമെന്ന് സൗമ്യ അഭിപ്രായപ്പെടുന്നു. .അങ്കമാലി ചെമ്പന്നൂർ ആണ് ഇപ്പോൾ താമസം.ചേർത്തലയാണ് ജന്മദേശം. ഭർത്താവ് റിന്റോ ബിസിനസുകാരനാണ്.ഏക മകൻ റിയാൻ റിന്റോ എൽ കെ ജി വിദ്യാർത്ഥിയാണ്.അഭിനയത്തോടൊപ്പം മോഡലിംഗും ഇഷ്ടപ്പെടുന്ന സൗമ്യ റിന്റോ ഒരു യുവ എഴുത്തുകാരികൂടിയാണ്.