അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ്.വിശദീകരണം തേടി ആരോഗ്യ മന്ത്രി
അങ്കമാലി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ, വിശദീകരണം തേടി ആരോഗ്യമന്ത്രി.വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടത്.
മാനദണ്ഡങ്ങൾ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു.
രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം നിർദേശം നൽകിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതിനെതുടർന്നാണ് മന്ത്രി വിഷയത്തിൽ ഇടപെട്ടത്.