KeralaLOCALOthers

ലഹരി വിരുദ്ധ സംസ്ഥാന തല നേതൃസംഗമം ആലുവയിൽ

കൊച്ചി: മദ്യമോചന സമരസമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നേതൃസംഗമം നവംബർ 26 ഞായർ രാവിലെ 11 ന് ആലുവ മഹാനാമി ഓഡിറ്റോറിയത്തിൽ നടക്കും.
ഇടതു സർക്കാരിന്റെ മദ്യനയം സംബന്ധിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനം – ലഹരിമുക്ത കേരളം – നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേതൃസംഗമം നടത്തുന്നത്. സമര പരിപാടികളുടെ രൂപരേഖ യോഗത്തിൽ തയ്യാറാക്കും.
സംസ്ഥാന തല നേതൃസംഗമം അൻവർ സാദത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും. സമരസമിതി ചെയർമാൻ
ടി. ശരത് ചന്ദ്രപ്രസാദ് എക്സ് എം എൽ എ അധ്യക്ഷനായിരിക്കും. വർക്കിംഗ് ചെയർമാൻ സി.ഐ. അബ്ദുൾ ജബ്ബാർ , ജനറൽ കൺവീനർ ഇ എ . ജോസഫ് , വൈസ് ചെയർമാൻ അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *