എ. പി അബ്ദുള്ള കുട്ടി ബി ജെ പി വിടുന്നു
ന്യൂഡൽഹി : ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ. പി അബ്ദുള്ള കുട്ടി ബി ജെ പി വിടാനൊരുങ്ങുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും എ. പി അബ്ദുള്ള കുട്ടി സജീവമായി രംഗത്തുണ്ടായിരുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. മലപ്പുറം പാർലമെന്റ് മണ്ഡലമായിരുന്നു അബ്ദുള്ള കുട്ടിക്ക് ചുമതല നൽകിയത്. അവിടെയും പ്രവർത്തനങ്ങളിൽ സജീവമായില്ല. കേന്ദ്ര മന്ത്രി സുരേഷ് ഗോപി മത്സരിച്ച തൃശ്ശൂർ ഉൾപ്പെടെ ബി ജെ പി ശക്തമായ മത്സരം കാഴ്ച മണ്ഡലങ്ങളിലൊന്നും തന്നെ അബ്ദുള്ള കുട്ടി വേദി പങ്കിടാൻ എത്തിയില്ല. പ്രധാനമന്ത്രി ഉൾപ്പെടെ പങ്കെടുത്ത യോഗങ്ങളിൽ പോലും വിട്ടു നിന്നത് പാർട്ടി വിടാനുള്ള ഒരുക്കമായി കണക്കാക്കപ്പെടുന്നുണ്ട്.പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ആയിട്ടും സജീവമായി പ്രവർത്തനരംഗത്ത് ഇല്ലാതിരുന്നത് പാർട്ടി മുതിർന്ന പല നേതാക്കൾക്കും അതൃപ്തി ഉണ്ട്.