KeralaLOCALOthers

കലാ അധ്യാപകരുടെ ശില്പശാല സംഘടിപ്പിച്ചു

രേവതി അലക്സ്‌

എറണാകുളം: കേരള ലളിതകലാ അക്കാദമിയും ടീച്ച് ആർട്ട്‌ കൊച്ചിയും ചേർന്ന് സംസ്ഥാനത്തെ കലാ അധ്യാപകർക്കായി സംഘടിപ്പിച്ച ശില്പശാല ഇന്ന് രാവിലെ 9ന് എറണാകുളം ഇടപ്പള്ളി അൽ -അമീൻ സ്കൂളിൽ വച്ച് നടന്നു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ക്ലാസ് നയിച്ചു.നാഷണൽ അവാർഡ് ജേതാവ് സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാനെ ചടങ്ങിൽ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ ചടങ്ങിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം കലാ അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു. വൈകുന്നേരം നാലിന് ശില്പശാല അവസാനിച്ചു.ടീച്ച് ആർട്ട്‌ കോഡിനേറ്റർ ആർ കെ ചന്ദ്രബാബു സ്വാഗതവും പ്രസിഡന്റ് എം ടി മനോജ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *