ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് വിട്ടേക്കും
മലപ്പുറം : കഴിഞ്ഞ ദിവസം മലപ്പുറത്തു കെ പി സി സി യുടെ വിലക്ക് വകവെക്കാതെ പലസ്തിനെ പിന്തുണച്ചു വലിയ റാലി നടത്തിയ ആര്യാടൻ കോൺഗ്രസിൽ നിന്ന് പുറത്ത് പോകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. മലപ്പുറം ഡി സി സി പ്രസിഡന്റ് സ്ഥാനം കിട്ടേണ്ടത് ആര്യാടന് ആയിരുന്നു. എന്നാൽ ലീഗിന്റെ താല്പര്യം ഉള്ള ജോയിയെ അവിടെ പ്രസിഡന്റ് ആക്കിയതുമുതലുള്ള പ്രശ്നമാണ് ഇപ്പോൾ എ വിഭാഗം കോൺഗ്രസുകാർ ഒന്നിച്ചുള്ള റാലി സംഘടിപ്പിക്കുന്നതുവരെ കാര്യങ്ങൾ എത്തിചേർന്നത്. കോൺഗ്രസിൽ ഇനിയും നിന്നിട്ട് കാര്യമില്ലെന്ന് അറിയാവുന്ന ആര്യടന് ഇനി സിപിഎം പിന്തുണയോടെ പാർലിമെന്റ്ലേക്ക് മത്സരിക്കാനുള്ള താല്പര്യം ഉണ്ടെന്നാണ് സുചന. അങ്ങനെ വന്നാൽ മിക്കവാറും കോഴിക്കോട് എം കെ രാഘവന് എതിരെ സിപിഎം പിന്തുണ ഉള്ള സ്വതന്ത്രനായി ആര്യടന് സീറ്റ് ലഭിക്കാനാണ് സാധ്യത.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)