BreakingCrimeKeralaLOCAL

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം

മറ്റത്തൂർ :മറ്റത്തൂരിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. സംഭവത്തിനു പിന്നിൽ ബി.ജെ.പി. പ്രവർത്തകരെന്ന് ആരോപണം. തടയാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് കൈയ്ക്ക് കുത്തേറ്റു. മറ്റത്തൂർ മോനടിയിൽ സി.പി എം. ബ്രാഞ്ച് സെക്രട്ടറി വിശാഖിൻ്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. മൂന്നുപേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന . ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *