BreakingIndiaOthers

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ: ബാങ്കുകൾക്കും ഉച്ചവരെ അവധി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചു. പ്രതിഷ്ഠാ ദിനമായ 22ന് എല്ലാ പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉച്ചക്ക് 12.15 മുതല്‍ 12.45 വരെയുള്ള സമയത്താണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ്.

നേരത്തെ എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ പുതിയ വിഗ്രഹത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുന്നത്. അതേസമയം, പ്രതിഷ്ഠാ ദിനത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരില്‍ നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടി. ദീപാവലി പോലെ ചടങ്ങ് ഗംഭീരമാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. വിളക്ക് വയ്ക്കുന്നതിനൊപ്പം അന്നദാനവും നടത്തണം. പൊതു ജനങ്ങള്‍ക്കായി ക്ഷേത്രം തുറന്ന് കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ നിന്ന് ആളുകളെ അയോധ്യയിലേക്ക് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *