ബാംഗ്ലൂർ കോർപറേഷൻ വിഭജിക്കും
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
ബാംഗ്ലൂർ: ബാംഗ്ലൂർ കോർപ്പറേഷൻ പലതായി വിഭജിക്കാൻ സർക്കാർ നീക്കം. കർണ്ണാടകയിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷ ത്തോടെയാണ് ഭരിക്കുന്നത്. എന്നാൽ ലോകസഭ തെരഞ്ഞെടുപ്പു റിസൾട്ട് കോൺഗ്രസ് നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചു. ബാംഗ്ലൂർ നഗരത്തിൽ ഉള്ള നാല് സീറ്റുകൾ ബിജെപി നേടി. ഇനി നടക്കാൻ പോകുന്ന ബാംഗ്ലൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പു റിസൾട്ട് ബിജെപി അനുകൂലമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടയിൽ ആണ് നഗര ഭരണം പലതായി തിരിക്കാൻ സർക്കാർ നോക്കുന്നത്. മിക്കവാറും അതിനുള്ള ബിൽ ഉടനെ നിയമ സഭയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്

