IndiaOthers

ബംഗളൂരു – മൈസൂർ ആറുവരിപ്പാത : സുരക്ഷാ വർധിപ്പിക്കാൻ 688 കോടി രൂപ

ന്യൂഡൽഹി : ബംഗളൂരു – മൈസൂർ ആറുവരിപ്പാതയിൽ സുരക്ഷാ വർധിപ്പിക്കാൻ 688 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഹൈവേയിൽ റോഡ് അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി. പദ്ധതി ഏറ്റെടുക്കാനുള്ള അപേക്ഷകൾ ശനിയാഴ്ച മുതൽ കേന്ദ്രം സ്വീകരിച്ചു തുടങ്ങിയിരുന്നു. കർണാടകയിലെ തിരഞ്ഞെടുപ്പിന് മുൻപായാണ് കഴിഞ്ഞ വർഷം പാത ഉദ്ഘാടനം ചെയ്തത്.

സർവേയിലൂടെ കണ്ടെത്തിയ അപകട മേഖലകളിൽ കൂടുതൽ പ്രകാശം ലഭ്യമാക്കാനും, കാൽനട യാത്രക്കാർക്കുള്ള ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാനും കൂടാതെ അപകട സൂചനാ ബോർഡുകളും, ഹെഡ്‌ലൈറ്റ് റിഫ്ളക്ടറുകളും റോഡ് മാർക്കിങ്ങുകളും ഗാർഡ് റെയിലും ക്രാഷ് ബാരിയറും ഉൾപ്പെടെയുള്ളവയുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗളൂരു – മൈസൂർ പാതയിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി നാഷണൽ ഹൈവേ അതോറിറ്റി ഒരു കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വിഷയത്തെ സംബന്ധിച്ച് ചർച്ചകളും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *