സൗന്ദര്യത്തിന്റെ സംസ്കാരം : ബ്യൂട്ടി പാർലറിൽ നിന്ന് ആരോഗ്യ വെല്ലുവിളികളിലേക്ക്.
*
അശ്വതി
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റിപ്പോർട്ട് പ്രകാരം ഓട്ടോ ഇമ്മുനൽ രോഗികളിൽ പത്തിൽ ഏഴു പേരും സ്ത്രീകൾ ആണ്
കാലം മാറി, ജീവിതത്തിന്റെ വേഗത കൂട്ടി. ചുറ്റും കാണുന്നത് സുന്ദരതയുടെ വിപണിയാണ്. ഫോൺ ക്യാമറ തെളിയുന്ന ഓരോ നിമിഷവും “പെർഫെക്ഷൻ ” എന്ന ആശയത്തോട് മനുഷ്യൻ അടുക്കുന്നതിന്റെ തെളിവ്. ബ്രൈഡൽ മേക്കഓവർ , സ്കിൻ ബ്രയ്‌റ്റനിംഗ് , കേരറ്റിൻ , നെയിൽ എക്സ്റ്റൻഷൻ ഇവ ഇന്നത്തെ സ്ത്രീയുടെ ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിട്ടുണ്ട്. പക്ഷേ, സൗന്ദര്യത്തിനൊപ്പം ആരോഗ്യവും പ്രതിരോധ ശേഷിയും പിന്നിലേക്ക് നീങ്ങുന്നുണ്ട് എന്നതാണ് അന്യമായ യാഥാർത്ഥ്യം.
പഴയകാല റാണിമാരുടെയും രാജകുമാരിമാരുടെയും സൗന്ദര്യ പരിചരണം പ്രകൃതിയോടൊപ്പമായിരുന്നു. മഞ്ഞൾ, കസ്തൂരി, തുളസി, കുങ്കുമപ്പൂ, തൈലം, തലമുടി പുകയ്ക്കൽ, പൂക്കളുടെ സുഗന്ധം ഇവയെല്ലാം സൗന്ദര്യത്തെ കെയർ ആയി കാണിച്ചിരുന്ന ചരിത്രം പറയുന്നു. ഇന്നത്തെ സൗന്ദര്യം നിർമ്മിത വേഗത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. കുറച്ച് മണിക്കൂറിൽ bridal perfectionയും social media validation ഉം ചേർന്ന് ഒരു instant beauty cultureസൃഷ്ടിച്ചു. അതിനിടയിൽ ആരോഗ്യത്തിന്റെ കഥ നമ്മൾ കുറച്ചു നിസ്സാരമാക്കിയിരിക്കുന്നു.
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റിപ്പോർട്ട് പ്രകാരം ഓട്ടോ ഇമ്മുനൽ രോഗികളിൽ പത്തിൽ ഏഴു പേരും സ്ത്രീകൾ ആണ്.സമകാലിക ആരോഗ്യ റിപ്പോർട്ടുകൾ ശ്രദ്ധിക്കുന്നത് സ്ത്രീകളിൽ Autoimmune രോഗങ്ങൾ വർധിക്കുന്നതാണെന്ന്.* *തൈറോയ്ഡ് , അലോപെഷ്യ,PCOS, Psoriasis, SLE, Rheumatoid Arthritis, Vitiligo എന്നിവയുടെ വർധന ഈ കാലഘട്ടത്തിന്റെ ഹെൽത്ത് സിഗനേച്ചർ ആണ്. ഈ രോഗങ്ങൾക്കു കാരണമായി ജീനുകൾ മാത്രം കാണുന്നില്ല ….stress, രാസവസ്തുക്കൾ, പരിസ്ഥിതി, ഫാസ്റ്റ് ലൈഫ്‌സ്റ്റൈൽ എന്നിവയെല്ലാം ആരോപണം ഏറ്റുന്നുണ്ട്. സൗന്ദര്യത്തിനായി ത്വക്കിലും മുടിയിലും നഖങ്ങളിലും ഉപയോഗിക്കുന്ന chemicals ശരീരത്തിന്റെ immune system ന്റെ പ്രതികരണം മാറിക്കൊണ്ടിരിക്കുന്നോ? എന്ന ചോദ്യത്തിന് മെഡിക്കൽ ലോകം കൂടുതൽ ശ്രദ്ധികാണിക്കണം. 🙏
ബ്യൂട്ടി പാർലറുകളും skin infectionsഉം തമ്മിലുള്ള ബന്ധം സ്ത്രീകൾക്ക് പലപ്പോഴും അറിയാതെ പോകുന്ന വിഷയമാണ്. പാർലറുകൾ ആരോഗ്യസ്ഥാപനങ്ങൾ അല്ലെങ്കിലും അവിടെ micro beauty clinics പോലെ invasive നടപടികൾ നടക്കുന്നു. Waxing, threading, dermaplaning, pedicure, nail extensions, makeup brushes skin barrier തകരുമ്പോൾ bacteria, fungus, virus എന്നിവയ്ക്കുള്ള പ്രവേശനം അത്ര എളുപ്പമാണ്. Hot waxing folliculitisൽ, nail tools fungal infectionsൽ, pedicure tubs bacterial spread ൽ, makeup brushes acne & dermatitisൽ, microblading viral exposureൽ അവസാനിക്കുന്നത് അപൂർവമല്ല. പലപ്പോഴും ഇവ autoimmune flare ups നുള്ള വഴിയും തുറക്കുന്നു.
ഇതുമാത്രമല്ല, സൗന്ദര്യത്തിന്റെ സംസ്കാരവുമായി food culture ഉം മാറിയിരിക്കുന്നു. Quick calories, processed sugar, preserved foods, aerated drinks all day snackingഇവ skin inflammation, hormonal imbalance, gut dysbiosis എന്നിവക്ക് വഴിയൊരുക്കുന്നു. Gut health തകർന്നാൽ immunity യും തകർന്നു, skin autoimmune axis കൂടി overreact ചെയ്യുന്നു. പഴയ കാല natural cooking oil, seasonal food, warm digestion culture എന്നിവ invisibly protection കൊടുത്തിരുന്നു; ഇന്ന് convenience ആണ് rule. ഇന്നത്തെ സ്ത്രീയുടെ ആരോഗ്യരേഖയിൽ ഒരു മൗനമായ മാറ്റം നടക്കുകയാണ്. സൗന്ദര്യവും lifestyle‐ഉം ചേർന്ന ഒരു പുതിയ സംസ്കാരം രൂപപ്പെടുമ്പോൾ, അതിന്റെ നിഴലിൽ പ്രതിരോധ വ്യവസ്ഥ വെല്ലുവിളിക്കപ്പെടുന്നു. Vitamin D, Vitamin B6, B12 ,Calcium പോലുള്ള അടിസ്ഥാന പോഷകങ്ങളുടെ കുറവ് ഇന്ത്യയിലെ നഗര വനിതകളിൽ common ആണ്. Sunlight exposure കുറയുകയും, processed food culture വളരുകയും, ദിവസത്തിന്റെ ഭൂരിഭാഗവും A/Cയുള്ള indoor ലേക്ക് ചുരുങ്ങുകയും ചെയ്യുന്നതും ഇതിന് കാരണമാകുന്നു.
ജിം സംസ്കാരത്തോട് ചേർന്ന് ഇപ്പോൾ ജിം ഫുഡ് എന്നും ഒരു പുതിയ മതം.
Protein shakes, peanut butter, supplements, calorie counts, ചെയ്ത് day logics
ഭക്ഷണം ഇനി പോഷകത്തേക്കാൾ performance fuel ആയി മാറി.
അതിലേറെ ശ്രദ്ധിക്കേണ്ട മറ്റൊരു lifestyle trend & tight dressing culture. Fashion physiology പ്രമേയമല്ലെങ്കിലും ഇത് body systems നെ ബാധിക്കുന്നു. Waist shaping leggings, tight jeans, sculpting innerwear, push up brasഇവ blood circulationക്കും lymph drainage ക്കും gut motility ക്കും skin ventilation ക്കും strain ചേർക്കുന്നു. Tight dressing dermatitis, ingrown hair, fungal intertrigo, lymphedema, even GERD like symptoms വരെ ചിലരിൽ trigger ചെയ്യുന്നു. Fashion fit എന്ന പേരിൽ women’s biology compress ചെയ്യുന്ന ഒരു പുതിയ silent phenomenon ആയി ഇത് വളരുന്നു.
ഒടുവിൽ ഒരു പ്രധാന ചോദ്യത്തിലേക്കാണ് നാം എത്തുന്നത്: സൗന്ദര്യം നമ്മെ സംരക്ഷിക്കുന്നോ, അല്ലെങ്കിൽ നമ്മെ ആക്രമിക്കുന്നോ? സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും യുദ്ധത്തിൽ ഇന്നത്തെ സ്ത്രീ appearance നാണ് വിജയിപ്പിക്കുന്നത്. എന്നാൽ പഴയ സൗന്ദര്യശാസ്ത്രം നമ്മോട് ഓർമ്മിപ്പിക്കുന്നത് ഇതാണ്: സൗന്ദര്യം ഒരു പ്രകൃതി ആണെന്ന്, ആരോഗ്യം അതിന്റെ അടിത്തറയാണ്. സൗന്ദര്യം ആത്മവിശ്വാസവും സ്വാതന്ത്ര്യവുമാകട്ടെ പക്ഷേ അത് വിപണിയുടെ വഞ്ചനയോ ശരീരത്തിന്റെ ശിക്ഷയോ ആവരുത്.

