ഏഴക്കരനാട് പഴതൃക്കോവിൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം..
ഏഴക്കരനാട് പഴതൃ ക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 11-ാ മത് ശ്രീമദ് ഭാഗവത സപ്താഹ യഞ്‌ജത്തിന് തുടക്കമായി. 2023 സെപ്തംബർ 24 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന യഞ്ജത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര പരിയാരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വൈകിട്ട് പഴ തൃക്കോവിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നു നടന്ന ചടങ്ങിൽ ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് കുമാരൻ കുട്ടണംപുറത്ത് ഉദ്‌ഘാടനം നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി.നായർ ഭദ്രദീപ പ്രതിഷ്ഠ നടത്തി. ബ്രഹ്മശ്രീ പുല്ലയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തി.സെക്രട്ടറി സുധീഷ് എന്നിവർ സംസാരിച്ചു.നിരവധി ഭക്ത ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
ഷീജ കെ കാവും പുറത്ത്

