ബന്ധിപ്പൂർ കടുവ സങ്കേതത്തിൽ വെടി വെയ്പ്, ഒരാൾ മരിച്ചു
ബാംഗ്ലൂർ: ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ അതിക്രമിച്ചു കയറി വന പാലകരെ ആക്രമിച്ച പത്തോളം വരുന്ന ആളുകൾക്ക് നേരെ വന പാലകർ നടത്തിയ വെടി വെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മനു എന്ന ആളാണ് കൊല്ലപ്പെട്ടത്. മൃഗ വേട്ടയ്ക്ക് എത്തിയ സംഘത്തിന്റെ വെടി ഒച്ച കേട്ട് എത്തിയ വന പാലകരെയാണ് വേട്ടക്കാർ അക്രമിക്കാൻ തുനിഞ്ഞത്.
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

