എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഭാരതരത്ന പുരസ്കാരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ”എക്സി”ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുരസ്കാര വിവരം അറിയിച്ചത്. 96-ാം വയസിലാണ് അഡ്വാനിക്ക് പരമോന്നത സിവിലിയൻ ബഹുമതി കിട്ടുന്നത്.
അഡ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവയ്ക്കുന്നതിൽ വളരെ സന്തോഷമുണ്ട്. വളരെ വൈകാരികമായ നിമിഷമാണിത്. ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി മാറിയ വ്യക്തിയാണ് അദ്ദേഹമെന്നും മോദി പറഞ്ഞു.