CrimeIndia

വ്യാജ പാസ്പോർട്ട് ബുദ്ധസന്യാസി അറസ്റ്റിൽ

നെടുമ്പാശേരി : വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രമിച്ച ബുദ്ധസന്യാസി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായി.

ബംഗ്ലാദേശ് സ്വദേശിയായ അബൂർ ബർവയാണ് (22] എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്

ഒരു വർഷം മുമ്പ് അനധികൃതമായി കർണാടകയിലെത്തിയ ഇയാൾ അവിടെ ഒരു ആശ്രമത്തിൽ തങ്ങുകയായിരുന്നു. ഇവിടെ വച്ചാണ് കർണാടകയിലുള്ള അബൂർ ബോറോയ് എന്നയാളുടെ വിലാസത്തിൽ വ്യാജപാസ്പോർട്ട് തരപ്പെടുത്തിയത്.

എമിഗ്രേഷനധികൃതർക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജപാസ്പോർട്ടാണെന്നത് വെളിപ്പെട്ടത്. ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി

Leave a Reply

Your email address will not be published. Required fields are marked *