സൽമാൻ ഖാൻ വരും.കായികമന്ത്രി
കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ബോളിവുഡ് ചലച്ചിത്ര താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
കോഴിക്കോട് : പുതിയ വാഗ്ദാനവുമായി കായികമന്ത്രി വി. അബ്ദുറഹിമാന് രംഗത്ത്. കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് ബോളിവുഡ് ചലച്ചിത്ര താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. അര്‍ജന്റീന ഫുട്ബോൾ ടീമും മെസ്സിയും കേരളത്തില്‍ കളിക്കാനെത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ സൽമാൻ ഖാനെ എത്തിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
‘‘അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരു ബൈക്ക് റേസ് നടക്കാൻ പോകുന്നുണ്ട്. അതു വളരെ വ്യത്യസ്തമാണ്. രാജ്യാന്തര തലത്തിൽ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന റേസ്സാണ്. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഇഷ്ടപ്പെടുന്ന സിനിമാ താരം സൽമാൻ ഖാൻ ആണ് അത് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്.’’ -അബ്ദുറഹ്മാൻ പറഞ്ഞു.
വണ്ടിപൂട്ടു മത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

