ബൈക്ക് മോഷണം.മോഷ്ടാവിനെ. ഓടിച്ചിട്ട് പിടിച്ച് ഉടമ.
പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി വരുമ്പോൾ കണ്ടത് മോഷണം പോയ ബൈക്കോടിച്ച് പോകുന്ന മോഷ്ടാവിനെ. പിന്നെ ഓടിച്ചിട്ട് പിടികൂടി ഉടമ.
പാലക്കാട്: ബൈക്ക് മോഷണം പോയെന്ന് ഉടമ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങി വരുമ്പോൾ കണ്ടത് മോഷണം പോയ ബൈക്കോടിച്ച് പോകുന്ന മോഷ്ടാവിനെ. പിന്നെ ഓടിച്ചിട്ട് പിടികൂടി ഉടമ. മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതി നൽകി പുറത്തിറങ്ങിയപ്പോൾ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തൻ്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയാപ്പോഴാണ് രാധാകൃഷ്ണൻ്റെ ബൈക്ക് മോഷണം പോയത്. തുടർന്ന് രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടു.

