EditorialKerala

കാക്കകൾ കേരളം വിടുന്നു

എറണാകുളം : കേരളത്തിലെ മുക്കിലും മൂലയിലും സുപരിചിതമായിരുന്ന കാക്കകൾ നാട്ടിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങിയോ?. കാക്കകൾ കൂട്ടത്തോടെ പ്രയാണം ചെയ്യുകയാണോ?. സൗദി അറേബ്യ ഇപ്പോൾ കാക്കകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.സൗദി അറേബ്യയില്‍ വിരുന്നെത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്തതോടെ നിയന്ത്രണത്തിനൊരുങ്ങി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് മടങ്ങാത്തത്. ഇവയുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. ഈ കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കാക്കകൾ ഇവിടങ്ങളിൽ കൂടു കൂട്ടുകയും താവളം അടിക്കുകയും ചെയ്യുന്നത് തടയുവാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് അധികൃതര്‍. ഇന്ത്യയിൽ നിന്നും കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *