BreakingBusinessKeralaOthers

“ബോഗൈൻ വില്ലകൾ പൂക്കുമ്പോൾ” തരംഗമാകുന്നു

എറണാകുളം : യുവ സാഹിത്യകാരി ബിജിലി പ്രബിൻ എഴുതിയ ബോഗൈൻ വില്ലകൾ പൂക്കുമ്പോൾ എന്ന പുസ്തകം വായനാ ലോകത്ത് തരംഗമാകുന്നു.
നവാഗത എഴുത്തുകാരിയായ ബിജിലി പ്രബിന്റെ ഈ പുസ്തകം നവമാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഇപ്പോൾ തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു..വായനക്കാർ പുസ്തക വായനാ അനുഭവങ്ങളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവക്കുന്നതിലൂടെ  ഒരു സാഹിത്യ താരംഗമായി മാറിയിരിക്കുകയാണ് ബോഗൈൻ വില്ലകൾ പൂക്കുമ്പോൾ  90’s ആൻഡ് 80s കിഡ്സ്ന്റെ ബാല്യത്തിലൂടെ ഉള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഈ പുസ്തകം. ചുരുങ്ങിയ കാലം കൊണ്ട് കോപ്പികളുടെ വില്പനയിൽ പുതിയ ചരിത്രം കുറിക്കുകയാണ് .  തിരക്കേറിയ ജീവിതത്തിനിടയിൽ പഴയ കാല  നിഷ്കളങ്ക ബാല്യത്തിലേക് ഒരു തിരിച്ചുപോക്കായിരിക്കും ഈ പുസ്തകം എന്ന് എഴുത്തുകാരിയും ഉറപ്പു നൽകുന്നു. പുസ്തക വായന മണ്മറഞ്ഞു പോകുന്ന ഈ പുതു തലമുറയ്ക്ക് വായന അനുഭവവും താല്പര്യവും തിരിച്ചു കൊണ്ടുവരാൻ സാധിച്ചതിൽ വളരെ അഭിമാനിക്കുന്നു എന്ന്  രചയിതാവ് ബിജിലി പ്രബിൻ.

Leave a Reply

Your email address will not be published. Required fields are marked *