പുസ്തകപ്രകാശനം നടത്തി.
കണ്ണൂർ : സുമംഗലി ബുക്സ് പ്രസിദ്ധീകരിച്ച “ഗതകാലം- ഓർമ്മക്കുറിപ്പുകൾ”കലാ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ അഡ്വക്കറ്റ് റഷീദ് കവ്വായി പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തക ശൈദ പുസ്തകം ഏറ്റുവാങ്ങി.
കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിലാണ് പുസ്തകപ്രകാശനം നടന്നത്.
സുമംഗലി ബുക്സ് മാർക്കറ്റിംഗ് മാനേജർ ജമാൽ കണ്ണൂർ സിറ്റിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ സുമംഗലീ മാനേജിംഗ് ഡയറക്ടർ M A ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു.
ഡോക്ടർ പുത്തൂർ മുസ്തഫ ,ഡോക്ടർ ടി ശശിധരൻ, മുംതാസ് ആസാദ്, മഹിദ ജയരാജ്, രവീന്ദ്രൻ എം പി, അബ്ദുറഹ്മാൻ പി സി എന്നിവർ ആശംസകൾ നേർന്നു.

