EducationKeralaNRI News

ഇന്ത്യയില്‍ നിന്നുള്ള വീസ നിരസിച്ച് കാനഡ

ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം ഒപ്പം നല്ല ജോലിയും കുടിയേറ്റ സാധ്യതയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്.

ഒന്റാറിയോ : ഇന്ത്യയില്‍ നിന്നുള്ള വീസ ആപ്ലിക്കേഷനുകൾ നിരസിച്ച് കാനഡ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംഗീകരിച്ച അന്തർദേശീയ വിദ്യാർത്ഥികളിൽ പകുതിയോളം പേരുടെ വീസയാണ് ഓഫീസർമാരിൽ നിന്ന് നിരസിക്കപ്പെട്ടത്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസം ഒപ്പം നല്ല ജോലിയും കുടിയേറ്റ സാധ്യതയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നത്.

കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമായ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഫൗണ്ടേഷനാണ് കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഈ നടപടികളുടെ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വീസകളാണ് ഏറ്റവും കൂടുതല്‍ നിരസിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 ജനുവരി ഒന്നിനും 2023 ഏപ്രില്‍ 30 നും ഇടയിലുള്ള കാലയളവില്‍ കനേഡിയന്‍ കോളജുകള്‍ സ്വീകരിച്ച 866,206 സ്റ്റഡി പെര്‍മിറ്റ് അപേക്ഷകരില്‍ 54.3% (470,427) ആണ് ഇമിഗ്രേഷന്‍ വിഭാഗം അംഗീകരിച്ചത്. പബ്ലിക് സര്‍വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളിലാകട്ടെ ഇത് വളരെ അധികമാണെന്നും കണക്കുകള്‍ പറയുന്നു.
അതേസമയം അന്തര്‍ദേശീയ വിദ്യാഭ്യാസ പരിപാടികളുകളുടെ വിശ്വാസം പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത സാഹചര്യവും പ്രധാനം ചെയ്യാനും അവരെ സംരക്ഷിക്കാനും കാനഡയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി മാർക് മില്ലര്‍ പറഞ്ഞിരുന്നു.

കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ പലപ്പോഴും പ്രാദേശിക വിദ്യാർത്ഥികളേക്കാൾ അഞ്ചിരട്ടി കൂടുതൽ ഫീസ് അടയ്‌ക്കുന്നുണ്ട്, അതിനാൽ സ്വകാര്യ, പൊതു കോളേജുകൾക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *