വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച് കാനഡ.
ന്യൂഡൽഹി : ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയായി വിദേശ വിദ്യാർത്ഥികള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച് കാനഡ. വിദ്യാർത്ഥി വിസകള്‍ ഇത്തവണ 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് കുടിയേറ്റകാര്യ വകുപ്പ് മന്ത്രി മാർക്ക് മില്ലർ പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥി പെർമിറ്റിന് രണ്ട് വർഷത്തെ പരിധിയാണ് വെച്ചിരിക്കുന്നത്. ഭവന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ചില ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തുമെന്നും കാനഡ പറഞ്ഞു.
രണ്ട് വർഷത്തെ പരിധി 2024 ൽ ഏകദേശം 360,000 അംഗീകൃത സ്റ്റഡി പെർമിറ്റുകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35% കുറവാണെന്ന് ഇമിഗ്രേഷൻ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിദ്യാഭ്യാസ മേഖലയുടെ മേൽനോട്ടം വഹിക്കുന്ന പ്രവിശ്യകളുമായി ഫെഡറൽ ഗവൺമെന്റ് പരിധി ബാധകമാക്കാൻ പ്രവർത്തിക്കുമെന്നും ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു.

