സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
തൃശൂർ : നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും❤️❤️❤️❤️❤️3❤️7. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. സി സി മുകുന്ദൻ ശരിയായ കമ്മ്യൂണിസ്റ്റെന്ന് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കണം എന്ന എഐസിസി നിർദേശം സിസി മുകുന്ദനെ അറിയിച്ചു. കെസി വേണുഗോപാലും, രമേശ് ചെന്നിത്തലയും ഇന്നലെ സിസി മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് എഐസിസി നേതൃത്വം സി സി മുകുന്ദനെ ബന്ധപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം സിസി മുകുന്ദനെ അറിയിച്ചു.
സിസി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദേഹത്തിന് സീറ്റ് നിഷേധിക്കുന്നത് ശരിയായ നിലപാട് അല്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിസി മുകുന്ദനുമായി സംസാരിച്ചിരുന്നതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. സീറ്റ് നൽകുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസിലേക്ക് വരുന്ന കാര്യം മുകുന്ദൻ അറിയിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു.
ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ പേയ്മെന്റ് സീറ്റ് ആരോപണം ഉന്നയിച്ച് സി സി മുകുന്ദൻ രംഗത്തെത്തിയിരുന്നു. സി സി മുകുന്ദന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് ഗീതാ ഗോപിയുടെ മറുപടി. സി സി മുകുന്ദനെ തള്ളി സി പി ഐ നേതൃത്വവും രംഗത്തെത്തി. നാട്ടികയിൽ സി സി മുകുന്ദന് വിനയായത് പ്രാദേശിക എതിർപ്പെന്നാണ് വിവരം. മുകുന്ദനെ ഉൾക്കൊള്ളാൻ ആകില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.

