KeralaPolitics

കേരളത്തിന് ഇരട്ടിമധുരം

കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് . തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി.

ന്യൂഡൽഹി ∙ മൂന്നാം എൻഡിഎ സർക്കാരിൽ കേരളത്തിന് ഇരട്ടിമധുരം. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിക്കൊപ്പം കേരളത്തിൽനിന്നു സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന കേരളത്തിനു ജോർജ് കുര്യന്റെ വരവ് അപ്രതീക്ഷിതമായി. മുൻ എൻഡിഎ സർക്കാരുകളുടെ കാലത്തു വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഒ.രാജഗോപാൽ (മൂവരും ബിജെപി) എന്നിവർ കേരളത്തിൽനിന്നു കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് . തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന പരിഭവം സുരേഷ് ഗോപിക്കുണ്ട്.തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *