IndiaOthers

മണിപ്പൂരിൽ നിഷ്പക്ഷ നീതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം: പി.ജെ ജോസഫ് MLA

കോട്ടയം : മണിപ്പൂരിൽ നടക്കുന്ന വർഗ്ഗീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ പക്ഷപാത നിലപാട് അവസാനിപ്പിച്ച് നിഷ്പക്ഷ നീതി നടപ്പാക്കാൻ തയ്യാറാവണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

എല്ലാ സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സംരക്ഷിക്കുവാനും ജനാധിപത്യം നിലനിർത്തുവാനും ഏകോദര സഹോദരങ്ങളെ പോലെ കൈകോർത്ത് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിപ്പൂരിൽ നടക്കുന്ന നര വേട്ടയും, ന്യൂനപക്ഷ പീഡനവും, ആരാധന നിഷേധവും അവസാനിപ്പിക്കണം
എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *