ചെയർമാൻ’ പകരം ‘ചെയർപേഴ്സൺ’
തിരുവനന്തപുരം :ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ചെയർമാൻ’ എന്നതിനുപകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കാൻ നിർദേശം.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ- ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ് സർക്കുലർ പുറത്തിറക്കി.

