ബി ജെ പിക്ക് കനത്ത തിരിച്ചടി.
ബി ജെ പി സ്ഥാനാർത്ഥി വിജയിച്ച മേയർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീംകോടതി എഎപി -കോൺഗ്രസ് സഖ്യം വിജയിച്ചതായും പ്രഖ്യാപിച്ചു.
ന്യൂഡൽഹി : ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി. ബി ജെ പി സ്ഥാനാർത്ഥി വിജയിച്ച മേയർ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രീംകോടതി എഎപി -കോൺഗ്രസ് സഖ്യം വിജയിച്ചതായും പ്രഖ്യാപിച്ചു. എഎപിയുടെ കുൽദീപ് കുമാർ മേയർ ആകുമെന്നും കോടതി വ്യക്തമാക്കി. ‘ബാലറ്റുകൾ വികലമായിരുന്നില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബാലറ്റ് കുത്തിവരച്ച് വികൃതമാക്കിയ വാരാണാധികാരിയുടേത് കുറ്റകരമായ പെരുമാറ്റമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല, കർശന നടപടി സ്വീകരിക്കും’ സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ വീണ്ടും എണ്ണാന്‍ ഉത്തരവിട്ട സുപ്രീംകോടതി റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവെന്ന് രേഖപ്പെടുത്തിയ എട്ട് വോട്ടുകള്‍ സാധുവായി കണക്കാക്കാനും നിർദേശിച്ചിരുന്നു. നേരത്തെ ആസാധുവെന്ന് വിധിച്ച വോട്ടുകള്‍ കൂടി സാധുവായി കണക്കാക്കിയതിന് ശേഷമുള്ള ഫലം പുറത്ത് വിടാനും സുപ്രീം കോടതി പറഞ്ഞു.