BreakingKeralaOthersSports

കേസുമായി യാതൊരു ബന്ധവുമില്ല. എസ് ശ്രീശാന്ത്

കൊച്ചി: കർണാടകയിലെ ഉടുപ്പിയിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലിസ് കേസെടുത്തിരുന്നു. വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം. തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കേസുമായി യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു.ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം

. “ഒരു കേസിലും എനിക്ക് യാതൊരു പങ്കും ഇല്ല. ഞാൻ സാമ്പത്തിക ഇടപാടുകളിലോ മറ്റ് പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി. എനിക്ക് അവരുമായി ഒരു ബന്ധവുമില്ല. ഈ സാഹചര്യം വലുതാക്കി കാണിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ട്. അത് ശരിക്കും നിരാശാജനകമാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു,” ശ്രീശാന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *