BreakingBusinessExclusiveKeralaLOCAL

ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പ്

തൃശ്ശൂർ:മലയാളിയെ ആർക്കും പറ്റിക്കാം. തട്ടിപ്പുകൾ കേരളത്തിൽ തുടർകഥയാകുന്നു.ഇരിങ്ങാലക്കുടയിൽ വമ്പൻ നിക്ഷേപ തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഷെയർ ട്രേഡിംഗിന്റെ പേരിൽ 150 കോടി തട്ടിയെടുത്തു എന്നാണ് പരാതി . 10 ലക്ഷം മുടക്കിയാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ബിബിൻ കെ. ബാബുവും രണ്ടു സഹോദരങ്ങളും മുങ്ങിയതായി . 32 നിക്ഷേപകരാണ് പരാതി നൽകിയിരിക്കുന്നത്. ഇരിങ്ങാലക്കുട പൊലീസ് 4 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബില്യൺ ബീസ് നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഇരിക്കാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

Leave a Reply

Your email address will not be published. Required fields are marked *