BreakingExclusiveKeralaPolitics

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചേലക്കര

അഡ്വ : സൗമ്യ മായാദാസ്

1996ന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാർട്ടിയും ചേലക്കരയില്‍ വിജയിച്ചിട്ടില്ല. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

ചേലക്കര : ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചേലക്കരയില്‍ സ്ഥാനാർഥി ചർച്ചകള്‍ സജീവമായി . മുൻ എംഎല്‍എ യു.ആർ പ്രദീപിന്റെ പേരാണ് എല്‍ഡിഎഫില്‍ നിന്നും ഉയർന്നു കേള്‍ക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്നും മുൻ എംപി അടക്കം രണ്ടു പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്.

2009ലെ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി എൻ.കെ.സുധീറിൻ്റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്. മുൻ എംപി രമ്യ ഹരിദാസിന്റെ പേരും പറയുന്നുണ്ട്. പക്ഷേ കൂടുതല്‍ സാധ്യത എൻ കെ സുധീറിനാണ്.

മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കെ രാധാകൃഷ്ണൻ ആലത്തൂരില്‍ മത്സരിച്ച്‌ വിജയിച്ചതോടെയാണ് ചേലക്കരയില്‍ മറ്റൊരങ്കത്തിന് കളമൊരുങ്ങുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ എല്‍ഡിഎഫിന് ചേലക്കര മണ്ഡലം നിലനിർത്തിയെ പറ്റുകയുള്ളു. അതിനാല്‍ തന്നെ മുൻ എംഎല്‍എ കൂടിയായ യു ആർ പ്രദീപിന്റെ പേരാണ് ഉയർന്നു കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസുവും പരിഗണനയിലുണ്ട്.
സംവരണമണ്ഡലത്തില്‍ പി.കെ.എസ് പിന്തുണയുള്ള നേതാക്കളെ പരിഗണിക്കുന്നതും സിപിഎം ആലോചിക്കുന്നുണ്ട്. 1996ന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയില്‍ വിജയിച്ചിട്ടില്ല. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Leave a Reply

Your email address will not be published. Required fields are marked *