കടൽ തീരം സംരക്ഷിക്കാൻ ഇനി ടെട്രപോഡുകൾ
എറണാകുളം : ചെല്ലാനം മാതൃകയിൽ ടെട്രപോഡുകൾ ഉപയോഗിച്ച് കടൽ തീരസംരക്ഷനത്തിന് സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു . കാലവർഷം ശക്തമാകുന്നതോടെ കേരളത്തിന്റെ കടൽത്തീരം പ്രക്ഷുബ്ധംമാകുന്നതും കടലാക്രമണത്തിൽ വീടുകളും സംരക്ഷണഭിത്തികളും തകരുന്നതും പതിവ് കാഴ്ചയാണ്. നൂറുകണക്കിന് പേരാണ് ഓരോ വർഷവും ഭവനരഹിതരായി മാറുന്നത്. ചെല്ലാനം മാതൃകയിൽ ടെട്രപോഡുകൾ ഉപയോഗിച്ച് വൈപ്പിൻ കടൽ തീരം സംരക്ഷിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് പ്രക്ഷോഭം ആരംഭിച്ചതായി എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുമ്പുറം അറിയിച്ചു.

