BreakingKeralaOthers

ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ മരിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: ലോകത്ത് എവിടെ വായന മരിച്ചാലും കേരളത്തിൽ മരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുസ്തകവായന മരിക്കുന്നുവെന്ന് കേട്ടുതുടങ്ങിയിട്ട് ഏറെയായി. എന്നാൽ, ഇത് തെറ്റാണെന്ന് പുസ്തകമേളയിലെ ജനപ്രാതിനിധ്യം തെളിയിക്കുന്നു. സാഹിത്യോത്സവങ്ങളിലെ ജനപങ്കാളിത്തം കേരള സമൂഹത്തിൽ ആഴത്തിൽ വേരോടിയ വായനയുടെ ബലം കാണിച്ചുതരും. ഒരു കൃതി വായിക്കുമ്പോൾ ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെ ജീവിതത്തെയോ നാം അറിയുകയാണ്. ഈ അറിവ് എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കരുതെന്നുമുള്ള വെളിച്ചമാണ് മനസ്സിൽ നിറയ്ക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *