നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട
നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. കൊച്ചിയിൽ നിന്ന് റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഷിബു അറസ്റ്റിലായി.
വെള്ളിയാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയത്. കൊച്ചിയിൽ നിന്ന് റാസൽവൈമയിലേക്ക് കടത്താൻ കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇത്രയധികം കോടി രൂപയുടെ കഞ്ചാവ് പിടി കൂടന്നത് ഇതാദ്യമാണ്. വിവിധ ബാഗുകളിൽ പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മലപ്പുറം സ്വദേശി ഷിബുവാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു.

