BreakingKeralaLOCALOthers

വെളിച്ചെണ്ണക്ക് പൊള്ളുന്ന വില



  രേഷ്മ ടി എം (റിപ്പോർട്ടർ ) 

എറണാകുളം : സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഓണം എത്തുമ്പോഴേക്കും ഇനിയും വില കൂടുമോ എന്ന ആശങ്കയിൽ ആണ് ഉപഭോക്താക്കൾ. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് 100 രൂപയുടെ വർധനവ് ഉണ്ടായത്.സംസ്ഥാനത്ത് ഇപ്പോൾ വെളിച്ചെണ്ണ വില 450 രൂപ കടന്നു.കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്.  കൊപ്രയുടെ വരവ് കുറഞ്ഞതാണ് വെളിച്ചെണ്ണ വില വർധനവിനു കാരണമെന്ന് മിൽ ഉടമകൾ പറയുന്നു. ഓണം അടുക്കുമ്പോൾ വില 500 കടക്കും എന്നൊരു ആശങ്കയും ഉണ്ട്. വീടുകലിലുൾപ്പെടെ ബഡ്ജറ്റ് താളം തെറ്റുന്ന  സാഹചര്യമാണ് വെളിച്ചെണ്ണയുടെ വില വർദ്ധനവ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *