അധ്യയനാരംഭചടങ്ങ് നടന്നു
തൊടുപുഴ : അൽ അസ്ഹർ കോളേജ് ഓഫ് നഴ്സിങ്ങിന്റെയും സ്കൂൾ ഓഫ് നഴ്സിങ്ങിന്റെയും 2024 വർഷത്തെ പുതിയ അധ്യയനആരംഭചടങ്ങ് നവംബർ 7 നു രാവിലെ 10.30 നു ക്യാമ്പസിൽ വച്ച് നടന്നു അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ശ്രീ കെ.എം മൂസ അധ്യക്ഷത വഹിച്ചു. മഹാത്മാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മഹാരാജാസ് കോളേജ് വൈസ് പ്രിൻസിപ്പാളും ആയ ഡോ: സുജ ടി . വി. ഉത്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ അൽ അസ്ഹർ സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രഫ: പ്രവീണ പ്രകാശ് എം, കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ:വത്സമ്മ ജോസഫ്.അൽ അസ്ഹർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ:മിജാസ് കെ.എം.അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ജോസ് ജോസഫ് കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ പ്രഫ:ബീന എൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോളേജ് ഓഫ് നഴ്സിംഗ് അസി പ്രോഫ: സീത തൊട്ടുവേലിൽ സത്യവാചകവും ചൊല്ലിക്കൊടുത്തു