പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ ഇടമില്ലാതെ ആലുവ കെഎസ്ആർടിസി സ്റ്റാൻഡ്
ആലുവ: ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾനിറവേറ്റാനുള്ള സൗകര്യം പോലുമില്ലെന്ന് യാത്രക്കാരുടെ പരാതി. സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ് ഇത് മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ആലുവ കെഎസ്ആർടിസി സ്റ്റാൻഡ് അടിയന്തരമായി പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്ന ആവശ്യം കുറെ നാളുകളായി ശക്തമാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമെങ്കിലും ഒരുക്കി തരാനാണ് യാത്രക്കാരുടെ അപേക്ഷ. യാത്രക്കാരോട് ചെയ്യുന്ന അനീതിയാണിതെന്നും യാത്രക്കാർ ആരോപിക്കുന്നു.