BreakingEducationKerala

സ്കൂളിൽ വിദ്യാർഥിക്കെതിരെ ക്രൂര പ്രതികാര നടപടി. വിവാദമാകുന്നു

എറണാകുളം :സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ച് ഇരുട്ട് മുറിയിൽ ഒറ്റക്ക് ഇരുത്തി വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ച സംഭവം വിവാദമാകുന്നു.തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വിദ്യാർഥിക്ക് പ്രതികാര നടപടി. സ്കൂളിൽ എത്താൻ വൈകി എന്ന് ആരോപിച്ചായിരുന്നു ഈ ക്രൂര നടപടി.ഇരുട്ട് . തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.
കുട്ടിയെ ടി സി തന്ന് പറഞ്ഞു വിടുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞുവെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി. വൈകി വന്നാൽ വെയിലത്ത് ഓടിക്കുമെന്ന് പറഞ്ഞു. മാനേജ്മെന്റിന്റെ സ്കൂൾ ബസ് വൈകിയെത്തിയാലും കുഴപ്പമില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.

വിഷയത്തിൽ പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തി. രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി തർക്കം രൂക്ഷമായി. പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം രക്ഷിതാക്കൾ പ്രകടിപ്പിച്ചു

തൃക്കാക്കര പൊലീസിൽ കുട്ടിയുടെ പിതാവ് റിയാസ് പരാതി നൽകി. സ്കൂൾ മാനേജ്മെന്റിനും പരാതി നൽകി. പരാതി ലഭിച്ചാൽ പിടിഎ ചേർന്ന് തീരുമാനം എടുക്കാമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിലുറച്ച് രക്ഷിതാക്കൾ രംഗത്തെത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. സ്കൂൾ അധികൃതരോട് വിശദീകരണം തേടുന്നു.

Leave a Reply

Your email address will not be published. Required fields are marked *