ഫിലിം റിവ്യൂ : കോണ്‍ക്രീറ്റ് ഉട്ടോപ്യ
..
മറ്റുള്ളവരില്‍ നിന്നും എന്നിലേക്കുള്ള ചുരുക്കമാണ് ഈ വിശാല ലോകം-‘കോണ്‍ക്രീറ്റ് ഉട്ടോപ്യ’
………………………………………………….
എ. സെബാസ്റ്റ്യന്‍
……………………………………………………..
ഏകാധിപതികളെ സൃഷ്ടിക്കുന്നത് എങ്ങനെ എന്ന് കൃത്യമായി പറഞ്ഞ് വെയ്ക്കുന്ന സിനിമയാണ് കോണ്‍ക്രിറ്റ് ഉട്ടോപ്യ. ഭൂകമ്പം ഒരു അപ്പാര്‍ട്ട്‌മെന്റ് ഒഴികെ എല്ലാം തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ അവശേഷിക്കുന്നവരുടെ അതിജീവനത്തിനായി എന്റെ ജീവിതം മാത്രം എങ്ങനെ നിലനിര്‍ത്തുവാന്‍ എങ്ങനെ കഴിയുമെന്ന പരിശ്രമം തന്നെയാണിത്. ആ പ്രദേശത്തുള്ളവരാകെ ആ ദേശത്തിന്റെ കൂട്ടായ്മയില്‍ അഭിരമിച്ചവരാകാം. അവിടെ നിന്നും പുറത്തുള്ളവരെ തകരാത്ത ഒറ്റ ബഹുനില കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കുകയും അപ്പാര്‍ട്ട്‌മെന്റുകാരുടെ നില നില്‍പ്പ് അപകടരമാകുമ്പോള്‍ കെട്ടിടത്തിന് തങ്ങുവാന്‍ കഴിയുന്നതിനുമപ്പുറം അധികമാകുമ്പോള്‍ ഉള്ള വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകാതെ വരുമ്പോള്‍ സ്വാഭാവികമായും അപ്പാര്‍ട്ട്‌മെന്റുകാരെ നില നിര്‍ത്തുകയും മറ്റുള്ളവരെ ബലമായി പുറത്തിറക്കാന്‍ തയ്യാറാകുമ്പോള്‍ ജനാവലിയെ പുറത്തിറക്കാന്‍ നേതൃത്വം നല്‍കുന്നയാള്‍ നേതാവായി ഉയര്‍ന്ന് വരും. ആ നേതാവിന്റെ ഉന്നമെന്നത് തന്റെ നിലനില്‍പ്പിന് വേണ്ടി മറ്റുള്ളവരുടെ രക്ഷകനായി വര്‍ത്തിക്കുകയും തന്റെ മാത്രം രക്ഷയിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. അതിനായി മനുഷ്യത്വമില്ലാത്ത എന്തും ചെയ്യുവാന്‍ തയ്യറാകുന്നു എന്ന് മാത്രമല്ല, അതിനായി ആ സമൂഹത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യും. ഇത് നിലനില്‍പ്പിനെ പ്രതി ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നതാണ്, അല്ലെങ്കില്‍ സംഭവിപ്പിക്കുന്നതാണ്. അവിടെ തന്റെ നിലനില്‍പ്പിനായി ഏതറ്റം വരെ പോകുവാനും തയ്യറാകും. അത് ആ സമൂഹത്തിന് വേണ്ടിയെന്ന് ആണയിടുമ്പോഴും തന്റെ നിലനില്‍പ്പിലേക്ക് മാത്രം ഒതുങ്ങുമ്പോഴാണ് ഏകാധിപതികള്‍ ഉടലെടുക്കുന്നത്. ജീവന്‍ നിലനിര്‍ത്തുവാന്‍ നടത്തുന്ന പ്രവൃത്തികള്‍ വയറ് നിറഞ്ഞ് കഴിയുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദങ്ങള്‍ ആഘോഷങ്ങളായി തീരുമ്പോള്‍ പുറത്താക്കപ്പെട്ടവര്‍ ഭക്ഷണമില്ലാതെ, തണ്ണുപ്പ് സഹിക്കാനാകാതെ വിറങ്ങലിച്ച് മരിക്കുന്നത്. വയറ് നിറഞ്ഞവന്റെയും വയറ് നിറയാത്തവന്റെയും ജീവിതം തന്നെയാണ് അന്നും ഇന്നും എന്നും ലോകത്ത് നടക്കുന്നത്. ആ അന്തരം കുറയ്ക്കാനാണ് എല്ലാ ഇസങ്ങളുടെയും തുറവിയും ലക്ഷ്യവും. അത് പ്രാവര്‍ത്തികമാകാത്താണ് എന്ന് കാണിച്ച് തരുന്ന സിനിമ കൂടിയാണ് കോണ്‍ക്രീറ്റ് ഉട്ടോപ്യ എന്ന സിനിമയും. മറ്റുള്ളവരില്‍ നിന്നും എനിലേക്കുള്ള ചുരുക്കമാണ് ഈ വിശാല ലോകമെന്ന് പറയുന്നു. അതില്‍ നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. അതിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നടപ്പ് ഇതായിരിക്കും.
ചിത്രശാല അങ്കമാലി ചലച്ചിത്രോത്സവത്തില്‍ കാര്‍ണിവെല്‍ മൈ തിയ്യറ്ററില്‍ ഇന്ന് 7 മണിക്ക് കോണ്‍ക്രീറ്റ് ഉട്ടോപ്യയുടെ പ്രദര്‍ശനമുണ്ട്.

