NRI GLOBL EXCELLENCE AWARD മലയാളി പോലിസ് ഉദ്യോഗസ്ഥൻ പി എസ് രഘുവിന്.
*ന്യൂഡൽഹി : CONFEDERATION OF INDIAN ASSOCIATIONS WORLD WIDE- INDIA യുടെ 22nd NRI GLOBL എക്സലൻസ് അവാർഡ് മലയാളിയായ മുൻ ടൂറിസം പോലിസ് ഉദ്യോഗസ്ഥൻ .പി എസ് രഘുവിന്.
ജനുവരി 9ന് ഡൽഹിയിൽ വച്ച് കേന്ദ്രമന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകും.
പോലീസ് ഉദ്യോസ്ഥനായിരുന്ന പി എസ് രഘുവിൻ്റെ സാമൂഹിക പ്രതിബന്ധതയും, വിദേശിയർക്കടക്കം നൽകിയ സഹായങ്ങളും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ അന്തർദേശിയ പുരസ്ക്കാരത്തിന് അർഹനാക്കിയത്
ടൂറിസം പോലീസിൽ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി വിദേശിയരെ സഹായിച്ചതിന് കേന്ദ്ര സർക്കാരും, വിവിധ വിദേശ എംബസികളും, പോലീസ് ഡിപ്പാർട്ടമെൻ്റും പി എസ് രഘുവിനെ അഭിനന്ദിച്ചിരുന്നു.
നോർത്ത് പറവൂർ സ്വദേശിയാണ്