സൗജന്യ അരി ജൂലൈ ഒന്ന് മുതൽ ബിജെപി സമരത്തിലേക്ക് ..
ബാംഗ്ലൂർ. കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്ത ഓരോ വ്യക്തിക്കും പത്തു കിലോ സൗജന്യ അരി ഉടനെ നൽകിയില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ ബിജെപി ശക്തമായ സമരം ആരംഭിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് . കേന്ദ്രം ഇക്കാര്യത്തിൽ സംസ്ഥാനത്തിന് അരി കൂടുതൽ നൽകാനാവില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഛത്തീസ്ഗഡ് സർക്കാർ അരി കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ കൊണ്ട് വരാൻ കിലോക് 2.50 രൂപ അധികം ചെലവ് വരും. എന്തായാലും അരിപ്രശ്നം അടിയന്തിരമായി പരിഹാരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സർക്കാർ.