BreakingIndiaPolitics

കേജ്‌രിവാളിനെ ജയിലിൽവച്ചു വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപണം

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽവച്ചു വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്സേനയും കേജ്‌രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്‌രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജയിൽ അധികൃതർ തന്നെ കേജ്‌രിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനു നൽകിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ നില തുടർന്നാൽ അദ്ദേഹത്തിന് ജയിലിനുള്ളിൽ വച്ച് എന്തും സംഭവിക്കാമെന്നു റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നും സഞ്ജയ് സിങ് പറഞ്ഞു.ഡോക്ടർ നിർദേശിച്ച മരുന്നുകളും ഭക്ഷണവും കേജ്‌രിവാൾ കഴിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ലഫ്. ഗവർണർ വി.കെ.സക്സേന കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. എന്നാൽ, സക്സേന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് എഎപിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *