എംഎൽഎയുടെ ബോർഡിന് മുകളിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ
തിരുവനന്തപുരം: കൗൺസിലർ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ ശ്രീലേഖ. എംഎൽഎ വി കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. ആർ ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നൽകിയ സംഭവത്തിലും അവർ ഫേസ്ബുക്കിൽ പ്രതികരിച്ചു.

